മാവോയിസ്റ്റുകള്‍ പരിശീലനം നടത്തി

നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ആയുധപരിശീലനം നടത്തിയതിന് തെളിവു ലഭിച്ചതായി പോലീസ്. ഗ്രനേഡ് അടക്കമുള്ളവ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചതിന്റെ വിവരങ്ങള്‍ കാട്ടില്‍നിന്നു ലഭിച്ച പെന്‍ഡ്രൈവില്‍ ഉള്ളതായാണ് സൂചന. ഉദ്യോഗസ്ഥരെ കണ്ടാല്‍ ആയുധം പ്രയോഗിക്കണമെന്ന് മാവോയിസ്റ്റുകള്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നതായും മാവോയിസ്റ്റുകള്‍ ഉപയോഗിച്ച പുസ്തകത്തില്‍ ഇക്കാര്യങ്ങളെ സംബന്ധിച്ചു സൂചനയുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനരീതികളെ സംബന്ധിച്ചും തുടര്‍നീക്കങ്ങളെ സംബന്ധിച്ചു വിവരങ്ങള്‍ ലഭിക്കുന്നതിനായി കാട്ടില്‍നിന്നു ലഭിച്ച പെന്‍ഡ്രൈവ് പോലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *