പുതുനിര കൂടുതല്‍ യുവത്വം പകരും

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന നടത്തിയത് ഗ്രൂപ്പ് നോക്കിയല്ലെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. പുതിയ ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെറിറ്റ് അടിസ്ഥാനമാക്കിയാണ് ഡിസിസികള്‍ പുനഃസംഘടിപ്പിച്ചത്. ഗ്രൂപ്പിനപ്പുറം കാര്യക്ഷമതയാണ് പുനഃസംഘടനയ്ക്കു മാനദണ്ഡമാക്കിയത്. പുതിയ നിര കോണ്‍ഗ്രസിന് കൂടുതല്‍ യുവത്വം പകരും. താഴെ തലത്തിലുള്ള കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നുണ്ട്. ഇത് പരിശോധിച്ചശേഷം ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തും– സുധീരന്‍ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കോണ്‍ഗ്രസ് നേതൃത്വം പുറത്തുവിട്ടത്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയായിരുന്നു പുനഃസംഘടന.

Leave a Reply

Your email address will not be published. Required fields are marked *