അന്വേഷണം; എതിര്‍പ്പുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: തനിക്കെതിരായ അന്വേഷണത്തിനെതിരെ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കി . കത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

താന്‍ ജോലി ചെയ്ത വകുപ്പുകളിലെ ഫയലുകള്‍ പരിശോധിക്കുന്നുവെന്നും ഇതേ താല്പര്യം മറ്റ് വകുപ്പുകളില്‍ ധനകാര്യ പരിശോധനാ വിഭാഗം കാണിക്കുന്നില്ലെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു.

ധനകാര്യവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന്റെ കത്ത്. റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരായ കണ്ടെത്തലുണ്ടെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *