ഗതാഗത സംവിധാനങ്ങള്‍ താറുമാറായി

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. രാജ്യതലസ്ഥാനത്ത് കനത്ത മഞ്ഞാണ് ഇന്നു രാവിലെ അനുഭവപ്പെട്ടത്. വ്യോമ–റെയില്‍ ഗതാഗത സംവിധാനങ്ങളെയാണ് ഇത് ഏറെ ബാധിച്ചത്. റോഡ് ഗതാഗതവും സ്തംഭിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട എട്ട് വിമാനങ്ങള്‍ വളരെ വൈകിയെ ഇവിടെയെത്തൂ. അഞ്ച് രാജ്യാന്തര വിമാനങ്ങളും മൂന്ന് ആഭ്യന്തര വിമാനങ്ങളുമാണ് വൈകുന്നത്. ഇവിടെ നിന്നു പുറപ്പെടേണ്ട വിമാനങ്ങളും വൈകുമെന്നാണ് റിപ്പോര്‍ട്ട്. ചില സര്‍വീസുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. 18 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചപ്പോള്‍ 11 എണ്ണം റദ്ദാക്കിയിട്ടുണ്ടെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *