സംസാരിക്കാത്തത് പ്രതിപക്ഷം അനുവദിക്കാത്തിനാല്‍

അഹമ്മദാബാദ്: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ലോക് സഭയില്‍ താന്‍ സംസാരിക്കാത്തത് പ്രതിപക്ഷം അനുവദിക്കാത്തതിനാല്‍ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ ഈ നിലപാടുമൂലമാണ് കാര്യങ്ങള്‍ തനിക്ക് പൊതു വേദികളില്‍ പറയേണ്ടി വരുന്നതെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ബനസ്‌കന്തയില്‍ നടന്ന കര്‍ഷക റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ചര്‍ച്ചക്ക് തയാറാണെന്ന് സര്‍ക്കാര്‍ എപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണെന്നു പറഞ്ഞ പ്രധാനമന്ത്രി പ്രതിപക്ഷ നിലപാട് രാഷ്ട്രപതിയെപ്പോലും പ്രകോപിതനാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *