പനീര്‍സെല്‍വം മന്ത്രിസഭയുടെ ആദ്യ യോഗം

ചെന്നൈ• തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ നിര്യാണത്തിനു ശേഷമുള്ള പനീര്‍സെല്‍വം മന്ത്രിസഭയുടെ ആദ്യ യോഗം ഇന്നു ചേരും. രാവിലെ തമിഴ്‌നാട് സെക്രട്ടേറിയേറ്റിലാണ് യോഗം. പുതിയ ‘അമ്മ’ പദ്ധതികള്‍ക്കൊപ്പം മറ്റു നിര്‍ണായക പ്രഖ്യാപനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിന്നുണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ടാകും മന്ത്രിസഭാ യോഗത്തിന് തുടക്കമാവുക. പുതിയ ‘അമ്മ’ പദ്ധതികള്‍ ആദ്യ യോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്നാണ് സൂചന. ആശുപത്രിയില്‍നിന്ന് സുഖംപ്രാപിച്ച് ജയലളിത എത്തുമ്‌ബോള്‍ പ്രഖ്യാപിക്കാനായി ചില പദ്ധതികള്‍ തയാറാക്കി വച്ചിരുന്നു.

ജയലളിത മന്ത്രിസഭയുടെ ജനപ്രിയ പദ്ധതിയാണ് അമ്മ പദ്ധതികള്‍.
നേരത്തെ പുറത്തിറക്കിയ അമ്മ കുടിവെള്ളം, അമ്മ ഉപ്പ്, അമ്മ സിമന്റ്, അമ്മ കാന്റീന്‍, അമ്മ മെഡിക്കല്‍ ഷോപ്പ് തുടങ്ങിയ പദ്ധതികളെ ജനങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇതിനൊപ്പം ജയലളിത അന്ത്യ നിദ്ര കൊള്ളുന്ന മറീനയില്‍ സ്മാരകം നിര്‍മിയ്ക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും. മറീനയില്‍ എംജിആര്‍ സ്മൃതി മണ്ഡപത്തിന് സമീപമാണ് ജയലളിതയുടെ ശവകുടീരം.

Leave a Reply

Your email address will not be published. Required fields are marked *