ചെന്നൈ: എം.കെ സ്റ്റാലിന്‍ ഡിഎംകെയുടെ തലപ്പത്തേക്ക് എത്തുന്നു. ഈ മാസം 20 ന് നടക്കുന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റാലിനെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. നിലവില്‍ ഡിഎംകെ ട്രഷററാണ് സ്റ്റാലിന്‍. എം. കരുണാനിധി മക്കളായ എം.കെ അഴഗിരിയുമായും സ്റ്റാലിനുമായും നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനം. ജയലളിതയുടെ മരണ ശേഷമുള്ള ഡിഎംകെയുടെ ആദ്യ യോഗമെന്ന പ്രത്യേകതയും വരുന്ന കൗണ്‍സില്‍ യോഗത്തിനുണ്ട്. ജയയുടെ മരണത്തോടെ എഡിഎംകെയില്‍ ഉണ്ടായിരിക്കുന്ന അസ്വസ്ഥതകള്‍ മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ഡിഎംകെ.
