കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന് ഭോപ്പാലില്‍ ഉണ്ടായ അനുഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഒരു മുഖ്യമന്ത്രിക്ക് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അനുഭവമാണ് മധ്യ പ്രദേശിലെ ഭോപ്പാലില്‍ കേരള മുഖ്യമന്ത്രിക്ക് ഉണ്ടായത്. ഇ സംഭവത്തിന്റെ നാണക്കേട് കേരള മുഖ്യമന്ത്രിക്കല്ല മറിച്ച് മധ്യ പ്രദേശ് സംസ്ഥാനത്തിനും അവിടുത്തെ മുഖ്യമന്ത്രിക്കുമാണ്. ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയായ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ പേരില്‍ ഒരു മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാന്‍ പറ്റില്ല . ഒരു ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും സംസ്ഥാന ങ്ങള് തമ്മിലും പരസ്പരം പുലര്‍ത്തേണ്ട സാമാന്യ മര്യാദയുടെ നഗ്നമായ ലംഘനമാണ് ഭോപ്പാലില്‍ ഉണ്ടായത്. നിയ മം ലംഘിക്കുന്നവരെയും അക്ര മികളെയും നിലക്ക് നിര്‍ത്തുന്നതിനും നിയമ നടപടി സ്വീകരിക്കുന്നതിനും പകരം സമ്മേള ന ത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുനത് തടഞ്ഞതിലൂടെ മധ്യ പ്രദേശ് സര്‍ക്കാര്‍ കേരളത്തെ അപമാനിച്ച നടപടി ലഞ്ജ കര മാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
