തിരുവനന്തപുരം :ബാങ്ക് അവധി രണ്ടുദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് മിക്കയിടത്തും എടിഎമ്മുകള്‍ കാലിയായി. വടക്കന്‍ കേരളത്തില്‍ വളരെ കുറച്ച് എടിഎമ്മുകളിലേ പണമുള്ളു. പണമുള്ള എടിഎമ്മുകളിലാണെങ്കില് രണ്ടായിരത്തിന്റെ നോട്ടുകള്‍ മാത്രമാണുള്ളത്. നബിദിനത്തെ തുടര്‍ന്ന് ഇന്നും ബാങ്ക് അവധിയാണ്.
തലസ്ഥാനനഗരത്തില്‍ പ്രധാന ജംഗ്ഷനുകളിലെ എ.ടി.എമ്മുകള്‍ പോലും കാലിയാണ്. പണമുണ്ടായിരുന്ന എടിമ്മുകള്‍ പലതും വൈകുന്നേരത്തോടെ ശൂന്യമായി. ബാങ്കുകളോട് ചേര്‍ന്നുള്ള എടിഎം കൗണ്ടറുകളില്‍ രണ്ടായിരത്തിന്റെ നോട്ടുകള്‍ കിട്ടും. വ്യവസായനഗരമായ കൊച്ചിയില്‍ സ്ഥിതി ഭേദമാണ്. പ്രധാനസ്ഥലങ്ങളിലുള്ള എടിഎമ്മുകളില്‍ പണമുണ്ട്. കോഴിക്കോട് നഗരത്തില്‍ വിരലിലെണ്ണാവുന്ന എടിഎമ്മുകളില്‍ മാത്രമാണ് പണമുള്ളത്.
