തിരുവനന്തപുരം: കെഎംഎംഎല്‍ മഗ്‌നീഷ്യം ഇടപാട്, അനധികൃത സ്വത്തുസമ്പാദനം എന്നീ കേസുകളില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിനെതിരേ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ശിപാര്‍ശ ചീഫ് സെക്രട്ടറി തള്ളി. ചവറ കെഎംഎംഎല്ലിന്റെ എംഡിയായിരുന്ന കാലത്ത് 1.67 കോടി രൂപയുടെ അഴിമതി നടത്തിയെന്ന വിജിലന്‍സ് കണ്ടെത്തലിനെ തുടര്‍ന്ന് ടോം ജോസിനെതിരേ നടപടി വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ശിപാര്‍ശ നല്‍കിയിരുന്നു. ഈ ശിപാര്‍ശയില്‍ നിയമ സെക്രട്ടറിയുടെ നിയമോപദേശം തേടിയ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ടോം ജോസിനെതിരേ നടപടി വേണ്ടെന്നും കേസ് നിലനില്‍ക്കില്ലെന്നും മുഖ്യമന്ത്രിക്ക് ശിപാര്‍ശ നല്‍കുകയായിരുന്നു.
