കണ്ണൂര്‍: മാവോയിസ്റ്റ് വേട്ടയെ വിമര്‍ശിക്കുന്നവര്‍ സ്വപ്‌നജീവികളെയന്ന്
സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. മാവോയിസ്റ്റ് നേതാക്കള്‍
വെടിയേറ്റ മരിച്ചതുമായി ബന്ധപ്പെട്ട് സി പി ഐ നേതാക്കളായ കാനം
രാജേന്ദ്രന്‍, ബിനോയ് വിശ്വം എന്നിവരുടെ നിലപാട് സംബന്ധിച്ച
ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയരാജന്‍.
മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആകാശത്ത് ജീവിക്കുന്ന സ്വപ്‌ന
ജീവികള്‍ പലപ്രതികരണം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ നമ്മള്‍ ഭൂമിയില്‍
ജീവിക്കുന്നവരാണെന്നും അദ്ദേഹം പറഞു. മാവോയിസവും മാവോയിസ്റ്റ്
ഉന്മൂലന സിദ്ധാന്തവും എതിര്‍ക്കപ്പെടേണ്ടതാണ്ഇക്കാര്യത്തില്‍ ബിനോയ് വിശ്വം
നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
