റിയാദ്: സൗദിയില്‍ ഹിജാബ് ധരിക്കാതെ ഫോട്ടോയ്ക്കു പോസ് ചെയ്ത യുവതി അറസ്റ്റില്‍. മലക് അല്‍ ഷെഹ്‌റി എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ശേഷം യുവതിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വലിയ പ്രചരണമാണ് നടന്നത്. ഇസ്ലാമിക നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൗദിയില്‍ സ്ത്രീകള്‍ക്ക് കര്‍ക്കശമായ വസ്ത്രനിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കിവരുന്നത്.
