ചെന്നൈ: തമിഴ്‌നാട്ടില്‍ ഭീഷണിയുയര്‍ത്തി വര്‍ധ ചുഴലിക്കാറ്റ്
തീരത്തെത്തി. ഉച്ചക്ക് ശേഷം 2.30 ഓടെയാണ് തീരത്തെത്തിയത്. തീരപ്രദേശത്ത്
ശക്തമായ കാറ്റുണ്ട്. രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മൂന്നു മണിക്കൂറെങ്കിലും സമയമെടുക്കും കാറ്റിന്റെ തീവ്രത കുറയാനെന്ന്
കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശക്തമായ മഴയും
തുടങ്ങിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടായി. ജാഗ്രതാ
നിര്‍ദേശം സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും അവധി
നല്കിയിട്ടുണ്ട്. യാത്രകള്‍ ഒഴിവാക്കാനും മത്സ്യബന്ധന തൊഴിലാളികളോട്
കടലിലിറങ്ങരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പലയിടത്തും വീടുകള്‍
തകര്‍ന്നിട്ടുണ്ട. മരം കടപുഴകി ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ചെന്നൈ
വിമാനത്താവളം അടച്ചിട്ടതോടെ വ്യോമഗതാഗതവും താറുമാറായിട്ടുണ്ട്. 24
വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടിട്ടുണ്ട്. ഒരു ട്രയിന്‍ പൂര്‍ണമായും നാലു
തീവണ്ടികള്‍ ഭാഗീകമായും റദ്ദാക്കിയിട്ടുണ്ട്.
