ബംഗളൂരു: കര്‍ണാടകയില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ നോട്ട് മാറ്റികൊടുക്കുന്ന ഏഴംഗ സംഘം പിടിയില്‍. വിവിധസ്ഥലങ്ങളില്‍നിന്നായി 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായാണ് ഇവരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. പിടിച്ചെടുത്തത് 2000 രൂപയുടെ പുതിയ നോട്ടുകളാണ്. ഇടനിലക്കാര്‍ക്ക് ചില ബാങ്ക് ജീവനക്കാര്‍ തന്നെ പുതിയ നോട്ടുകള്‍ എത്തിച്ചു കൊടുക്കുന്നുണ്ടെന്നുള്ള വിവരം ലഭിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
