കണ്ണൂരില്‍ ഫെഡറല്‍ ബാങ്കില്‍ സംഘര്‍ഷം

കണ്ണൂര്‍: കേളകം ഫെഡല്‍ബാങ്ക് ശാഖയില്‍ സംഘര്‍ഷം. പണമില്ലെന്ന് ബോര്‍ഡ് വച്ചതാണ് ഇടപാടുകാരെ പ്രകോപിപ്പിച്ചത്. ബാങ്കില്‍ തടിച്ചു കൂടി ആയിരത്തോളം ഇടപാടുകാര്‍ ജീവനക്കാരെ ഗോഡൗണില്‍ തടഞ്ഞു വച്ചു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലും ബാങ്കിലെത്തിയ ഇടപാടുകാര്‍ക്ക് പണം ലഭിച്ചിരുന്നില്ല. എന്നാല്‍ ജീവനക്കാരുടെ അടുത്ത ബന്ധുക്കള്‍ക്ക് പണം നല്‍കിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.

 

സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തി ബാങ്കിലെത്തിയ എല്ലാവര്‍ക്കും ടോക്കണ്‍ നല്‍കി  രണ്ടു ദിവസങ്ങളിലായ 10,000 രൂപ വീതം പണം നല്‍കാമെന്ന  ഉറപ്പിന്‍ മേലാണ് സംഘര്‍ഷം അവസാനിപ്പിച്ച് ഇടപാടുകാര്‍ പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *