പാരീസ്: കാഴ്ചയില്‍ അവര്‍ രണ്ടു പേരും ഒരു പോലെയാണ്. ഒരേ വലുപ്പമാണെന്ന് തോന്നും. എന്നാല്‍ സൂക്ഷ്്മായി പരിശോധിച്ചാല്‍ ഒരാള്‍ക്ക് വലുപ്പം കുറവാണ്. ഒരാള്‍ക്ക് കൂടുതലും. നഗ്്‌നനേത്രങ്ങള്‍ കൊണ്ട് ഈ വ്യത്യാസം അറിയാനുമാകില്ല. ഈ വലുപ്പ ചെറുപ്പം തിരിച്ചറിഞ്ഞവര്‍ ലോകത്ത് വളരെ കുറച്ചു പേര്‍ മാത്രം.
സ്ത്രീകളുടെ സ്തനങ്ങളുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഒരു സ്ത്രീയുടെ രണ്ടു സ്തനങ്ങളുടെയും വലുപ്പം ഒന്നാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാല്‍ അവ രണ്ടും വലുപ്പത്തില്‍ നേരിയ വ്യത്യാസമുണ്ടെന്ന് സ്ത്രീകള്‍ക്ക് പോലുമറിയില്ല. സ്തനങ്ങളെ സൗന്ദര്യത്തിന്റെ പ്രധാനഘടകമായി കരുതുന്ന സ്ത്രീകളില്‍ അപൂര്‍വ്വം പേര്‍ മാത്രമാണ് ഈ ‘വൈകല്യം’ തിരിച്ചറിഞ്ഞ് പ്രതിവിധി തേടുന്നത്. സ്തനസൗന്ദ്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്ന സ്ത്രീകള്‍,പ്രത്യേകിച്ച് മോഡലുകള്‍, പ്ലാസ്റ്റിക് സര്‍ജറിയാണ് പ്രതിവിധിയായി കണ്ടെത്തിയിട്ടുള്ളത്.
പെണ്‍കുട്ടികള്‍ക്ക് കൗമാരപ്രായത്തില്‍ സ്തനങ്ങള്‍ വലുതാകാന്‍ തുടങ്ങുമ്പോള്‍ തന്നെ ഒരു സ്തനത്തിന് വലുപ്പം കൂടുതലുണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്തനവളര്‍ച്ച വര്‍ധിക്കുന്ന 18-20 പ്രായത്തില്‍ ഒരു സ്തനം നേരിയ തോതില്‍ കൂടുതലായി വലുതാകും. ഹോര്‍മോണിന്റെ സ്വാധീനം കാരണമാണിത്. പ്രത്യേക തരം ബ്രായുടെ ഉപയോഗം ഈ വലുപ്പ വ്യത്യാസം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠങ്ങള്‍ തെളിയിക്കുന്നത്.
