ശ്രീനഗര്‍: കാഷ്മീരില്‍ ശൈത്യം പിടിമുറുക്കിയതോടെ ശ്രീനഗറില്‍ താപനില ശനിയാഴ്ച രാത്രിയില്‍ –4.5 ഡിഗ്രിയിലേക്ക് താഴ്ന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ലഡാക്കിലെ താഴ്വരകളെല്ലാം കനത്ത മഞ്ഞില്‍ പൊതിഞ്ഞു കിടക്കുകയാണ്. പലയിടത്തും ജനജീവിതം ദുസഹമായി. ലഡാക്കിലെ ലേയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ ശൈത്യം രേഖപ്പെടുത്തിയത്.
–12 ഡിഗ്രി സെല്‍ഷസ്. കാര്‍ഗില്‍ ടൗണില്‍ –9.4 ഡിഗ്രി സെല്‍ഷസും തെക്കന്‍ കാഷ്മീരിലെ ഫല്‍ഗാമില്‍ –5.9 ഡിഗ്രി സെല്ഷസുമായിരുന്നു ശനിയാഴ്ച രാത്രിയിലെ താപനില.
