പനാജി: രാജ്യത്തെ നോട്ട് നിരോധനം ഒട്ടേറെ രാഷ്ട്രീയക്കാരെ ഭിക്ഷക്കാരാക്കിയെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍. ഗോവയെ ബിസിനസിലൂടെ കൊള്ളയടിക്കാനുള്ള ശ്രമത്തിലായിരുന്നു ചിലര്‍. നോട്ട് പിന്‍ വലിക്കല്‍ ഒരാള്‍ക്ക് ഹൃദയസ്തംഭനം പോലുമുണ്ടാക്കി. എന്നാല്‍ ഹൃദയസ്തംഭനമുണ്ടായത് നോട്ട് പിന്‍ വലിക്കല്‍ മൂലമല്ലെന്ന് അയാള്‍ എല്ലാവരേയും ബോധ്യപ്പെടുത്തുകയും ചെയ്തുവെന്നും പരിക്കര്‍ പറഞ്ഞു.
ഗോവയിലെ പോണ്ട മണ്ഡലത്തില്‍ ബിജെപിയുടെ വിജയ് സങ്കല്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പരിക്കര്‍.
