നിയമ നിര്‍മ്മാണം നടത്തണം

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറവിടം വ്യക്തമാക്കാതെ വന്‍തോതില്‍ സംഭാവന നല്‍കുന്നത് തടയാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന 2000 രൂപയോ അതിനു മുകളിലോയുള്ള ഉറവിടം വ്യക്തമാക്കാത്ത സംഭാവനകള്‍ നിയന്ത്രിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭാവനകള്‍ സ്വീകരിക്കുന്നതിന് ഭരണഘടനാപരമായോ ചട്ടപ്രകാരമോയുള്ള നിയന്ത്രണങ്ങളൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലവിലില്ല. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29സി പ്രകാരം രാഷ്ര്ടീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന വെളിപ്പെടുത്തേണ്ടതുണ്ടെങ്കിലും ഇത് 20,000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് മാത്രമേ ഇത് ആവശ്യമുള്ളൂ. അതില്‍ കുറഞ്ഞ തുകയ്ക്കുള്ള സംഭാവനകളുടെ സ്രോതസ് വെളിപ്പെടുത്തേണ്ടതില്ല.

Leave a Reply

Your email address will not be published. Required fields are marked *