കെഎസ്ആര്‍ടിസി മിനിമം യാത്രാനിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്. ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധന വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും ഒമ്ബത് ആക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം കെഎസ്ആര്‍ടിസിയുടെ മിനിമം യാത്രാനിരക്ക് വര്‍ധിപ്പിച്ചു. മിനിമം നിരക്ക് ആറ് രൂപയില്‍ നിന്നും ഏഴ് രൂപയാക്കാനാണ് തീരുമാനം. ജനുവരി മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.

2014 മെയ് 20നാണ് ഒടുവില്‍ നിരക്ക് കൂട്ടിയത്. അന്ന് അഞ്ച് രൂപയില്‍ നിന്നും ഏഴാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീട് ഡീസല്‍ വില കുറഞ്ഞപ്പോള്‍ കെഎസ്ആര്‍ടിസി ഒരു രൂപ കുറച്ച് ആറാക്കി. ഇതാണ് ഇപ്പോള്‍ വീണ്ടും ഏഴാക്കി വര്‍ധിപ്പിച്ചത്. വെള്ളിയാഴ്ച്ചയാണ് ഇന്ധനവില വര്‍ധന നിലവില്‍ വന്നത്. പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *