നദീറിനെതിരെ കേസ്സെടുത്തിട്ടില്ല

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കസ്റ്റഡിയിലെ നദീര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ.

സംശയ നിവാരണത്തിന് വിളിച്ചുവരുത്തുക മാത്രമാണ് ചെയ്തത്. ഞായറാഴ്ച രാത്രി പോലീസ് വിശദമായ പരിശോധന നടത്തി. അദ്ദേഹത്തിനെതിരെ തെളിവ് ലഭിക്കാത്തതിനാല്‍ വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയഗാനത്തെ അധിക്ഷേപിച്ചുവെന്ന കേസില്‍ കമല്‍ സി ചവറയ്‌ക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടില്ല. 124 എ വകുപ്പ് ചുമത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിനെതിരെ 124 എ വകുപ്പ് നിലനില്‍ക്കില്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.

ആറളത്ത് സായുധരായ മാവോവാദികള്‍ എത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് നദീറിനെ സംശയ നിവാരണത്തിന് വിളിച്ചത്.
മാവോവാദികള്‍ എത്തിയ സംഭവത്തില്‍ യു.എ.പി.എ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന സമയത്ത് നദീര്‍ എന്ന യുവാവ് സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായെന്ന് ഡി.ജി.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *