കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ വാഹന പരിശോധനയ്ക്കിടെ 35 ലക്ഷം രൂപ പിടികൂടി. തമിഴ്നാട് രജിസ്ട്രേഷന് വാഹനത്തില്‍നിന്നാണ് പണം പിടിച്ചെടുത്തത്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറി നല്കുന്ന അന്തര്‍സംസ്ഥാന സംഘത്തിലെ അഞ്ചു പേര് കൊച്ചിയില്‍ പിടിയിലായി. ഇടപ്പള്ളി പള്ളിക്കു സമീപത്തുവച്ച് അദായനികുതി വകുപ്പ് അധികൃതരാണ് ഇവരെ പിടികൂടിയത്. ഇതില്‍ മൂന്നു പേര് തമിഴ്നാട് സ്വദേശികളാണ്.
നോട്ടു മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് സംഘത്തെ ക്ഷണിച്ചുവരുത്തി കുടുക്കുകയായിരുന്നു. അന്തര്‍ സംസ്ഥാന ബന്ധമുള്ള സംഘമാണ് പിടിയിലായിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. എവിടെനിന്നാണ് ഇവര്‍ക്ക് ഇത്രയധികം പുതിയ നോട്ടുകള്‍ ലഭിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. പിടിയിലായവരെ കൊച്ചിയിലെ ആദായനികുതി വകുപ്പ് ആസ്ഥാനത്തെത്തി ചോദ്യംചെയ്യാന്‍ ആരംഭിച്ചു.
