കോട്ടയം: മൂന്ന് മുന്നണികളെയും ഒറ്റയ്ക്ക് മല്ലിട്ട് മുട്ടുകുത്തിച്ച് പൂഞ്ഞാറില്‍ നിന്ന് നിയമസഭയിലെത്തിയ ആളാണ് പി.സി.ജോര്‍ജ്. അതും സ്വതന്ത്രനായി. ഇതേ ചങ്കൂറ്റത്തോടെ പുതിയ പാര്‍ട്ടിയുമായി വരികയാണ് കേരള നിയമസമഭയിലെ ഏക സര്‍വതന്ത്ര സ്വതന്ത്ര എം.എല്‍.എ. പാര്‍ട്ടിയുടെ പേര് ജനപക്ഷം. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഒരു മാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് പി.സി.ജോര്‍ജ് വെളിപ്പെടുത്തി.
പുതിയ പാര്‍ട്ടിയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ മാസം സ്റ്റിയറിങ് കമ്മിറ്റി ചേര്‍ന്ന് അന്തിമ രൂപം ഉണ്ടാക്കി പ്രഖ്യാപനം ഉണ്ടാകും.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും 978 പഞ്ചായത്തുകളിലും എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പാര്‍ട്ടിയുടെ കമ്മിറ്റികളുണ്ടാകും. കട്ടാല്‍ പഞ്ചായത്തംഗം മുതല്‍ മുഖ്യമന്ത്രി വരെയും വില്ലേജ് ഓഫീസിലെ തൂപ്പുകാരന്‍ മുതല്‍ സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറി വരെയുള്ളവരെയും ജീവിക്കാന്‍ സമ്മതിക്കില്ല. ഇവര്‍ക്കെതിരെ കേരളം മുഴുവന്‍ സമരമുണ്ടാകും. ഇതൊരു ഉറച്ച നിലപാടായിരിക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും എന്നെ സ്വാധീനിക്കാന്‍ കഴിയില്ലപി.സി.ജോര്‍ജ് പറഞ്ഞു.
