കോഴിക്കോട്: കനത്ത മൂടല്‍മഞ്ഞ് കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരേണ്ട രണ്ടു വിമാനങ്ങള്‍ നെടുമ്പാശേരിയിലേക്ക് വഴി തിരിച്ചു വിട്ടു. ഒമാന്‍ എയര്‍വേഴ്‌സിന്റെ മസ്‌കറ്റ്–കോഴിക്കോട് വിമാനവും എയര്‍ ഇന്ത്യയുടെ ഷാര്‍ജ–കോഴിക്കോട് വിമാനവുമാണ് വഴി തിരിച്ചുവിട്ടത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ എത്തിച്ചേരേണ്ട മറ്റു വിമാനങ്ങളും മൂടല്‍മഞ്ഞ് കാരണം വഴിതിരിച്ച് വിടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു
