കുനുര്‍: തമിഴ്നാട്ടിലെ കൂനുരില്‍ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. സ്വകാര്യ തേയില എസ്റ്റേറ്റില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് പേര് മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോയമ്ബത്തൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.
നീലഗിരി ജില്ലയിലെ കൂനൂരില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കൂനൂരിനടുത്ത ചിന്നവണ്ടിചോലയിലെ ട്രംല തേയിലത്തോട്ടത്തില്‍ നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ പണിക്കിടെയായിരുന്നു ദുരന്തം. ധര്‍മപുരി ജില്ല അരൂര്‍ സ്വദേശികളായ പ്രതാപ് (20), ആറുമുഖം (48), കാര്ത്തികേയന് (23), കാമരാജ് (26) എന്നിവരാണ് ഇരുപതടി താഴ്ചയില്‍ മണ്ണിനടിയില്‍ പെട്ടത്.
കൂനൂര്‍ പോലീസും അഗ്നിശമനസേനയും എത്തി ഇവരെ പുറത്തെടുക്കുമ്ബോള്‍ തന്നെ മരണം സംഭവിച്ചിരുന്നു.
