തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചുനീങ്ങണം. കോണ്‍ഗ്രസ് നേതൃത്വത്തിന് ആവശ്യം വിട്ടുവീഴ്ച മനോഭാവമാണ്. 1967നേക്കാള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കടന്ന് പോകുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ആന്റണി പറഞ്ഞു.
കേരളത്തില്‍ തലമുറ മാറ്റം അത്ര എളുപ്പമല്ല. എല്ലാ തലമുറയില്പ്പെട്ടവരേയും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കണം. കോണ്‍ഗ്രസിന് ജനറല്‍മാരും പടത്തലന്മാരും വേണ്ടത്രയുണ്ട്. കാലാള്‍പ്പടയുടെ കുറവാണുള്ളത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് താഴേത്തട്ടില്‍ നിന്നാണെന്നും ആന്റണി പറഞ്ഞു.
