വൈദ്യുതി നിരക്ക് കൂട്ടിയേക്കും

തിരുവനന്തപുരം: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. വൈദ്യുതി യൂണിറ്റിന് 10 പൈസ മുതല്‍ 50 പൈസ വരെ കൂട്ടാന്‍ റെഗുലേറ്ററി കമ്മീഷന്‍ ശിപാര്‍ശ നല്‍കി. ഫെബ്രുവരിയില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചേക്കും. ആഭ്യന്തര ഉത്പാദനം 15 ശതമാനം മാത്രമാണ്. 40 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബാംഗങ്ങളെ ഒഴിവാക്കും. അതേസമയം, 500 യൂണിറ്റിന് മുകളില്‍ നിലവിലെ നിരക്ക് തുടരണമെന്നും ശിപാര്‍ശ. സംസ്ഥാനത്തെ അണക്കെട്ടുകളിലെ സംഭരണശേഷിയുടെ പകുതി പോലും വെള്ളമില്ലാത്ത സാഹചര്യമാണിപ്പോള്‍. ഇതാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *