ധാര്‍മികത പറഞ്ഞവരുടെ തനിനിറം വ്യക്തമായി

തിരുവനന്തപുരം: പ്രതിപക്ഷത്തായിരുന്നപ്പോള്‍ ധാര്‍മികത സംബന്ധിച്ച് മുറവിളി കൂട്ടിയവരുടെ തനിനിറം പുറത്തായെന്ന് ഉമ്മന്‍ ചാണ്ടി. ആരോപണം വരുമ്പോഴേക്കും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ നിലപാട് മാറ്റുന്നതാണ് കാണുന്നത്. ധാര്‍മികത അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. എം എം മണി മന്ത്രിയായി തുടരുന്നത് ശരിയോയെന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മുന്‍ മുഖ്യമന്ത്രി. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെറിയ ആരോപണത്തിന് പോലും രാജി ആവശ്യപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ മൗനത്തിലാണ്. രാഷ്ട്രീയ എതിരാളിയെ കൊലപ്പെടുത്തിയ മണിയുടെ കുറ്റ സമ്മത പ്രകാരമാണ് കേസെടുത്തത്. അല്ലാതെ രാഷ്ട്രീയ പ്രേരിതമല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *