മെഡിക്കല്‍ പ്രവേശം: നീറ്റ് അടിസ്ഥാനത്തില്‍ നടത്താന്‍ ഉത്തരവായി

തിരുവനന്തപുരം: അടുത്തവര്‍ഷത്തെ വര്‍ഷത്തെ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം സിബിഎസ്ഇ നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കംഎന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ച് ഉത്തരവായി.

എംബിബിഎസ്/ബിഡിഎസ്, ആയുഷ് വകുപ്പിന് കീഴിലുളള ആയൂര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി മെഡിക്കല്‍ കോഴ്‌സുകളും കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വരുന്ന ബിഎസ്സി അഗ്രികള്‍ച്ചര്‍, ബിഎസ്സി ഫോറസ്ട്രി, വെറ്ററിനറി സര്‍വകലാശാലയുടെ കീഴില്‍ വരുന്ന ബിവിഎസ്സി ആന്റ് ആനിമല്‍ ഹസ്ബന്‍ട്രി, ഫിഷറീസ് സര്‍വകലാശാലയുടെ കീഴില്‍ വരുന്ന ബിഎഫ്എസ്സി കോഴ്‌സുകളിലേക്കുളള പ്രവേശനമാണ് നീറ്റിന്റെ അടിസ്ഥാനത്തില്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *