ന്യൂഡല്‍ഹി: ബിഎസ്പിയുടെ അക്കൗണ്ടില്‍ 104 കോടി രൂപയും പാര്‍ട്ടിയുടെ അധ്യക്ഷ മായാവതിയുടെ സഹോദരന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയും നിക്ഷേപിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരോള്‍ ബാഗിലെ അക്കൗണ്ടിലാണ് പാര്‍ട്ടിക്കും മയാവതിയുടെ സഹോദരനും ഇത്രയും നിക്ഷേപമുള്ളതായി കണ്ടെത്തിയത്.
നോട്ട് അസാധുവാക്കലിനുശേഷം, സംശയാസ്പദമായ രീതിയില്‍ നിക്ഷേപമെത്തിയിട്ടുള്ളതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് അക്കൗണ്ടുകളിലുമായി ഇത്രയും തുക എത്തിയതായി കണ്ടെത്തിയത്.
102 കോടിയുടെ ആയിരം രൂപാനോട്ടുകളും മൂന്ന് കോടി മൂല്യമുള്ള 500 രൂപയുടെ നോട്ടുകളുമാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇതേക്കുറിച്ച് ബിഎസ്പി ഇതുവരെ പ്രതികരിച്ചിട്ടില്ല.
