യോഗം ഇന്ന്

ന്യൂഡല്‍ഹി: നോട്ട് റദ്ദാക്കല്‍ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കുന്നതിനായി കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ അധ്യക്ഷതയിലാണു യോഗം. പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി നിന്ന 16 പ്രതിപക്ഷകക്ഷികള്‍ മുഴുവന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. ഇടതു പാര്‍ട്ടികള്‍ പങ്കെടുക്കില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിങ്കളാഴ്ച അറിയിച്ചപ്പോള്‍ യോഗത്തില്‍ പങ്കെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ജെഡിയു നേതാവ് കെ.സി. ത്യാഗിയും അറിയിച്ചു.ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയും മായാവതിയുടെ ബിഎസ്പിയും ഭിന്നനിലപാടിലാണെന്നുന്നാണ് റിപ്പോര്‍ട്ട്. കാര്യങ്ങള്‍ ശരിയായ രീതിയിലല്ല കൂടിയാലോചിക്കുന്നതെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് കുറ്റപ്പെടുത്തി. അതേസമയം, സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പങ്കെടുക്കുമെന്നാണു സൂചന.

Leave a Reply

Your email address will not be published. Required fields are marked *