നിയമനം സിബിഐ അന്വേഷിക്കും

ന്യൂഡല്‍ഹി:  ഡല്ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ മകള്‍ സൗമ്യ ജെയിനിന്റെ നിയമനം സിബിഐ അന്വേഷിച്ചേക്കും. ആരോഗ്യവകുപ്പ് ഉപദേഷ്ടാവായാണ് സൗമ്യയെ സര്‍ക്കാര്‍ നിയമിച്ചത്.
ഈ നിയമനം വിവാദമായതോടെ ഇക്കാര്യത്തില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കത്തയച്ചിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ നടത്തിയത്.
പിതാവ് മന്ത്രിയായ വകുപ്പില്‍ മകള്‍ ഉപദേശകയായി എത്തിയതെങ്ങനെയെന്ന് വിശദമായി അന്വേഷിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *