മിക്ക മദ്യശാലകളും അടക്കേണ്ടി വരും

തിരുവനന്തപുരം: സംസ്ഥാനദേശീയപാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചു പൂട്ടാനുള്ള വിധിയനുസരിച്ച് സംസ്ഥാനത്ത് മിക്ക മദ്യശാലകളും പൂട്ടേണ്ടി വരുമെന്ന് നിയമസെക്രട്ടറി സര്‍ക്കാറിന് ഉപദേശം നല്കി. ഏപ്രില്‍ ഒന്നുമുതലാണ് കോടതി ഉത്തരവ് പാലിക്കേണ്ടത്. ബിവറേജസ് ഔട്ട്‌ലെറ്റുകളടക്കം  ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ മിക്കതും നിബന്ധനയുള്ള പാതയോരങ്ങളിലാണ് സംസ്ഥാനത്ത്. കൊച്ചിയില്‍ അഞ്ച് ഫൈവ്സ്റ്റാര്‍ ബാറുകളും പൂട്ടേണ്ടി വരും. സംസ്ഥാനസര്‍ക്കാറിന്റെ മുഖ്യ വരുമാന മാര്‍ഗത്തിന് കനത്ത ഇടിവുണ്ടാവും. ദേശീയപാതയോരങ്ങളില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ മാത്രമേ മദ്യശാലകള്‍ പാടുള്ളൂവെന്ന വിധി നടപ്പാക്കുക ഇത്തരം ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും സാധിക്കുന്ന കാര്യമല്ല. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ നിബന്ധന പാലിച്ച് മാറ്റാന്‍ ശ്രമിച്ചാലും പ്രാദേശിക എതിര്‍പ്പുണ്ടാവാന്‍ സാധ്യതയുണ്ട്. വിധിക്കെതിരെ റിവിഷന്‍ പെറ്റീഷനുമായി സുപ്രീം കോടതിയെ സമീപ്പിക്കുക മാത്രമാണ് സര്‍ക്കാറിന് മുന്നിലുള്ള വഴിയെന്നും നിയമോപദേശത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *