ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി തകര്‍ന്ന് ഏഴു മരണം

ഗോഡ(ജാര്‍ഖണ്ഡ്): ഗോഡ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്നു. അപടകത്തില്‍ ഏഴു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പട്‌നയില്‍ നിന്നും റാഞ്ചിയില്‍ നിന്നുമായി ദുരന്തനിവാരണ സേനയുടെ നാലു സംഘം സംഭവസ്ഥലത്തെത്തി.

ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 25000 രൂപയും അടിയന്തര സഹായം അനുവദിച്ചു. ട്രക്കുകളടക്കം നിരവധി വാഹനങ്ങളും മണ്ണിനടിയിലായിട്ടുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായതെങ്കിലും കനത്ത മൂടല്‍മഞ്ഞ് കാരണം രക്ഷാപ്രവര്‍ത്തനം വൈകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *