‘ഭീം ആപ്പ്’ പദ്ധതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മമത

ന്യൂഡല്‍ഹി:  ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഭീം ആപ്പ്’ പുറത്തിറക്കിയതിനു പിന്നാലെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജി രംഗത്ത്. ഇത്തരമൊരു ‘ലോട്ടറി ആപ്പി’ന് അംബേദ്കറുടെ പേരിട്ടത് പിന്നാക്ക സമുദായങ്ങളെ അപമാനിക്കലാണെന്നാണ് മമത പറഞ്ഞത്.

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണത്തെ തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട നരേന്ദ്രമോദിക്ക് അതിന് സാധിച്ചില്ല. സമ്ബദ്വ്യസ്ഥ തകര്‍ത്ത പ്രധാനമന്ത്രി രാജ്യത്തിന്റെ സുരക്ഷയെ തന്നെ അപകടത്തിലാക്കിയെന്നും മമത ആരോപിച്ചു.

അസാധുവായ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചിട്ടി തട്ടിപ്പുമായി ബന്ധിപ്പെട്ട് രണ്ട് തൃണമൂല്‍ എംപിമാര്‍ അറസ്റ്റിലായ സംഭവത്തെ കുറിച്ചും മമത രൂക്ഷഭാഷയില്‍ പ്രതികരിച്ചു. രാഷ്ട്രീയ കുടിപ്പക അതിന്റെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുകയാണെന്നും തൃണമൂലിന്റെ എല്ലാ എംപിമാരും അറസ്റ്റുചെയ്യപ്പെട്ടാലും തനിക്ക് അത്ഭുതമില്ലെന്നും അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *