തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ചാണ് പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചതെന്ന് ചെയര്മാന് എം.കെ.സക്കീര്‍ പറഞ്ഞു.
പിഎസ്സി ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 2016 ഡിസംബര്‍ 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെയും 2017 ജൂണ്‍ 30ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെയും കാലാവധിയാണ് നീട്ടിയത്.
ആറ് മാസത്തേക്കാണ് കാലാവധി നീട്ടിയത്. ഒരിക്കല്‍ കാലാവധി നീട്ടി നല്കിയ റാങ്ക് ലിസ്റ്റുകളുടെ കാലാവധി പുതുക്കിയിട്ടില്ല.
