നഗരങ്ങളില്‍ ഭീകരാക്രമണ സാദ്ധ്യത

ന്യൂഡല്‍ഹി: പുതുവര്‍ഷ ആഘോഷവേളയില്‍ കൊച്ചി അടക്കമുള്ള രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാദ്ധ്യത ഉണ്ടെന്ന് ഇസ്രയേല്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരങ്ങളിലേക്ക് പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മുഖേന ഇസ്രയേല്‍ ഭീകരവിരുദ്ധ ഡയറക്ടറേറ്റ് പുറത്തിറക്കിയിരിക്കുന്നത്.

 

കൊച്ചിയെ കൂടാതെ ഗോവ, പൂനെ, മുംബയ് തുടങ്ങിയ നഗരങ്ങളിലുള്ളവരാണ് ആക്രമണ സാധ്യതയെന്നും ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടികളിലും ബീച്ചുകളിലെ പുതുവത്സര ആഘോഷങ്ങളിലും പങ്കെടുക്കുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്നുമാണ് പ്രത്യേക മുന്നറിയിപ്പുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *