കര്‍ഷകരെ സഹായിക്കേണ്ട സ്ഥാപനങ്ങള്‍ ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍.വട്ടവടയിലെ കര്‍ഷകരെ തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരില്‍ നിന്ന് മോചിപ്പിക്കാനായി തുടങ്ങിയ ഗ്രാമീണ്‍ ബാങ്കിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വട്ടവട കാന്തല്ലൂര്‍മേഖലയിലെ കര്‍ഷകര്‍ക്ക് കൃഷി ഇറക്കുന്നതിന് ഇനി മുതല്‍ വട്ടിപ്പലിശക്കാരെ ആശ്രയിക്കേണ്ടിവരില്ല.കൃഷിക്ക് സഹായം നല്‍കാന്‍ കേരള സര്‍ക്കാരിന് ഗണ്യമായ ഓഹരി പങ്കാളിത്തമുള്ള കേരള ഗ്രാമീണ്‍ബാങ്ക് 3 ലക്ഷം രൂപ വരെ വായ്പ നല്‍കും.ഇതിന് നാലു ശതമാനമാണ് പലിശ ഈടാക്കുന്നത്.
കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് പലിശ തുക സര്‍ക്കാര്‍ സബ്‌സിഡി ആയി നല്‍കും.കര്‍ഷകരെ സഹായിക്കേണ്ട സ്ഥാപനങ്ങള്‍ ആ ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഹരിത കാര്‍ഡിന്റെയും വട്ടവട ഗ്രാമീണ്‍ ബാങ്ക് എ.ടി എമ്മിന്റയും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
വട്ടവടമേഖലയിലെ കൃഷിക്ക് ജലലഭ്യത ഉറപ്പാക്കാന്‍ അഞ്ച് തടയിണകള്‍ പൂര്‍ത്തിയാക്കും. ഇതിന്റെ സാങ്കേതിക തടസങ്ങള്‍ പരിഹരിക്കാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.വട്ടവടയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ക്യഷി വ്യാപിപ്പിക്കുവാനും കൂടുതല്‍ പച്ചക്കറി സംഭരിക്കുവാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.
