ചെന്നൈ: അണ്ണാ ഡി എം കെയില്‍ ഇനി ജയലളിതയുടെ തോഴി ശശികലയുടെ പരമാധികാരം. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വം അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ സാക്ഷിയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദം ശശികല ഏറ്റെടുത്തത്. ജയലളിതയുടെ ഓര്‍മ്മയില്‍ വിങ്ങിപ്പൊട്ടിയാണ് ശശികല പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. അമ്മ നമ്മോടൊപ്പമില്ലെങ്കിലും 100 വര്‍ഷം തമിഴ്‌നാട് അണ്ണാ ഡി എം കെ ഭരിക്കുമെന്ന് അവര്‍ പറഞ്ഞു.
തന്റെ ജീവിതം തന്നെ അമ്മയായിരുന്നുന്നെന്ന് ശശികല വികാരവായ്‌പോടെ പറഞ്ഞു. അണ്ണാ ഡി എം കെ സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാറാണ് അമ്മ തെളിച്ച പാതയിലൂടെ സര്‍ക്കാര്‍ മുന്നോട്ടുപോവും. ഇനിയുള്ള തന്റെ ജീവിതം പാര്‍ട്ടിക്കും തമിഴ് ജനതയ്ക്കും വേണ്ടിയാണെന്നും ശശികല പറഞ്ഞു. നേരത്തെ മറീനബീച്ചില്‍ ജയലളിതയുടെ സമാധിയില്‍ എത്തിയിരുന്നു.
