കൊല്ലം: കശുവണ്ടി വികസന കോര്‍പ്പറേഷനെതിരെ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനം. കഴിഞ്ഞ നവംബറില്‍ കശുവണ്ടി കോര്‍പറേഷനില്‍ നടന്ന 14.5 കോടി രൂപയുടെ ഇടപാടില്‍ അഴിമതി നടന്നെന്ന് ആരോപിച്ച് കടകംപള്ളി മനോജ് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടത്.
ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ തിങ്കളാഴ്ച വിജിലന്‍സ് പരിശോധിക്കും. യു.ഡി.എഫ് ഭരണ കാലത്ത് ആര്‍. ചന്ദ്രശേഖരനെതിരെ രംഗത്തുവന്നയാളാണ് മനോജ്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോര്‍പ്പറേഷനെതിരെ നടക്കുന്ന ആദ്യ വിജിലന്‍സ് പരിശോധനയാണിത്.
