ശത്രുക്കള്‍ക്കും പുതുവല്‍സര ആശംസ

ന്യൂയോര്‍ക്ക്: തന്റെ ശത്രുക്കള്‍ക്കും പുതുവല്‍സര ആശംസകള്‍ നേര്‍ന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശത്രുക്കള്‍ക്കും എനിക്കെതിരായി മത്സരിച്ച് ദയനീമായി പരാജയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും പുതുവല്‍സര ആശംസകള്‍ നേരുന്നുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ജനുവരി 20ന് അമേരിക്കയുടെ 45ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കും. നിരവധി പേരെ പ്രെമറി തെരഞ്ഞെടുപ്പുകളില്‍ തോല്‍പ്പിച്ചതിന് ശേഷമാണ് ഡൊണാള്‍ഡ് ട്രംപ് അവസാന മല്‍സരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഹിലരി ക്ലിന്റണോടായിരുന്നു ട്രംപിന്റെ മത്സരം. പ്രവചനങ്ങളെ അട്ടിമറിച്ച് കൊണ്ട് അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *