സംഘടന ശക്തമാക്കണം, ദേശീയ പ്രക്ഷോഭം വേണം: കേന്ദ്ര നേതൃത്വത്തിന് വി.എസിന്റെ കത്ത്

തിരുവനന്തപുരം: ജനകീയ വിഷയങ്ങളില്‍ പാര്‍ട്ടി സമരം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ സി.പി.എം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കി. സംഘടനയെ സമര സജ്ജമാക്കണമെന്നും നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മകന്‍ അരുണ്‍കുമാര്‍ മുഖേനയാണ് വി.എസ് കത്ത് കൈമാറിയത്.
പാര്‍ട്ടി പലസ്ഥലങ്ങളിലും ദുര്‍ബലമാണ്. ഈ അവസ്ഥ മറികടക്കാനുള്ള ചര്‍ച്ച കേന്ദ്രകമ്മിറ്റിയില്‍ വേണമെന്നും വി.എസ് ആവശ്യപ്പെട്ടു. സി.പി.എം പൊളിറ്റ് ബ്യൂമറാ യോഗം രാവിലെ ആരംഭിക്കുന്നത് മുന്‍പാണ് വി.എസിന്റെ കത്ത് എ.കെ.ജി സെന്ററില്‍ എത്തിയത്. രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കായി സംഘടനയെ ശക്തിപ്പെടുത്തണം. ജനകീയ സമരങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്നും കത്തില്‍ ഉന്നയിക്കുന്നു.
മുന്‍പ്, അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ മന്ത്രി എം.എം മണിയെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം ഇത് സ്ഥിരീകരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *