ന്യൂഡല്‍ഹി: നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് നയിച്ചേക്കുമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. കള്ളപ്പണത്തിനും അഴിമതിയും നിര്‍വീര്യമാക്കുന്ന നടപടിയാണ് നോട്ട് നിരോധനമെങ്കിലും സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ദീര്‍ഘകാലത്ത് ഗുണകരമാകുന്ന പദ്ധതികളാണെങ്കിലും പാവപ്പെട്ടവരുടെ ദുരിതം ഇല്ലാതാക്കാന്‍ അതീവ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍മാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും പുതുവത്സരാശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് അസാധുവാക്കിയ നടപടിയില്‍ ആദ്യമായാണ് രാഷ്ട്രപതിയുടെ പ്രതികരണം.
