കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ സിദ്ദു അമൃത്‌സറില്‍ മല്‍സരിക്കും

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗാണ് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് പ്രതിനിധിയായി അമൃത്‌സറില്‍ സിദ്ദു മത്സരിക്കുമെന്ന് അമരീന്ദര്‍ സിംഗ് അറിയിച്ചു. സിദ്ദു അമൃത്‌സറില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ഭാര്യ നവോജ്ത് കൗര്‍ സിദ്ദു പറഞ്ഞിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *