ഉമ്മന്‍ചാണ്ടിയുടെ നിലപാട് ശരിയല്ല

കൊച്ചി: പ്രതിഷേധം പരസ്യമാക്കിയുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പോക്ക് ശരിയല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഹൈക്കമാന്‍ഡിനെ കുറ്റപ്പെടുത്തി കലാപത്തിലേക്ക് പോകരുത്. സംഘടനാ തിരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കാനിടയില്ലെന്നും നിലപാട് പുനഃപരിശോധിച്ച് ഉമ്മന്‍ചാണ്ടി രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കണമെന്നും കൊടിക്കുന്നില്‍ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.

പരാതികള്‍ വരുമ്‌ബോള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ച് ശരിയാക്കുകയാണ് വേണ്ടത്. രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം പാര്‍ട്ടിക്കും രാഷ്ട്രീയകാര്യ സമിതിക്കും ആവശ്യമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

അതേസമയം, കേരളത്തിലെ കോണ്‍ഗ്രസില്‍ ജാതി മനോഭാവം ഉള്ളവരുണ്ടെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ഇക്കൂട്ടരുടെ മനോഭാവം മാറുമെന്ന് വിശ്വസിക്കുന്നില്ല. ഇവിടെ താക്കോല്‍ സ്ഥാനങ്ങളില്‍ ദലിത്ആദിവാസി വിഭാഗങ്ങള്‍ക്ക് ഇടമില്ല. എന്നാല്‍ കര്‍ണാടക, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതിയെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തും പാര്‍ലമെന്ററി നേതൃരംഗത്തും മുഖ്യമന്ത്രി സ്ഥാനത്തും ദലിത് ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകള്‍ എത്തുന്നുണ്ട്. കര്‍ണാടകയിലെ പിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും ഒരാളാണ്. കേരളത്തില്‍ അങ്ങനെ ചിന്തിക്കാന്‍ സാധിക്കുമോ? കൊടിക്കുന്നില്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *