പൂന: ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് 20–ാം കിരീടം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 30 മെഡലുമായി 112 പോയിന്റോടെയാണ് കേരളം കിരീടം നേടിയത്. 56 പോയിന്റുമായി തമിഴ്‌നാട് രണ്ടാം സ്ഥാനത്തെത്തി. അബിത മേരി മാനുവല്‍, സി. ബബിത, മുഹമ്മദ് അജ്മല്‍, അനില വേണു എന്നിവര്‍ അവസാന ദിനം കേരളത്തിനായി സ്വര്‍ണം നേടി.
