തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരെ ഒന്നിച്ചുകൊണ്ടുപോകുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. നിഷ്പക്ഷതയ്ക്ക് പകരം പക്ഷം ചേര്‍ന്നുള്ള നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രശ്നങ്ങളില്‍ തൊടാതെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി പല വിഷയങ്ങളിലും തീരുമാനങ്ങളെടുത്തതെന്നും സുധീരന് കുറ്റപ്പെടുത്തി.
