കാട്ടാനയുടെ അക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

കല്‍പ്പറ്റ: ബത്തേരി പള്ളിവയലില്‍ ആദിവാസി യുവാവ് മണലിമൂല കോളനിയിലെ രാജന്‍ (28) ഞായറാഴ്ച രാത്രി കാട്ടാനയുടെ അക്രമണത്തില്‍ മരിച്ചു. കടയില്‍ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് വരുംവഴി വീടിന് സമീപത്തായിരുന്നു സംഭവം. മകനെ കാണാതായതിനെ തുടര്‍ന്ന് രാവിലെ മാരന്‍ അന്വേഷിച്ചിറങ്ങിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഗൂഡല്ലൂര്‍ ചേരമ്പാടിക്കടുത്ത് ചിങ്കോണയില്‍ നാരായണ സ്വാമി (65) തിങ്കളാഴ്ച രാവിലെ 11.30 ന് കാട്ടാനയുടെ അക്രമത്തില്‍ മരിച്ചു. കാപ്പി തോട്ടത്തില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *