ലോകകപ്പില്‍ ഇനി 48 ടീമുകള്‍

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തുന്നു. ടീമുകളുടെ എണ്ണം കൂട്ടാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ പദ്ധതിയെ ഫിഫ കൗണ്‍സില്‍ ഐകകണ്‌ഠേന അംഗീകരിച്ചു. . 2026 ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം കൂട്ടാനുള്ള നീര്‍ദേശമാണ് അംഗീകരിച്ചത്. നിലവില്‍ 32 ടീമുകളാണ് ലോകകപ്പ് പങ്കെടുക്കുന്നത്.

പ്രാഥമികഘട്ടത്തില്‍ മൂന്നു ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകളായി തിരിക്കാനാണ് തീരുമാനമെന്ന് മാധ്യമ വിഭാഗത്തിന് അയച്ച ഫിഫയുടെ ട്വീറ്റില്‍ വ്യക്തമാക്കി. ഒരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്റ് നേടുന്ന ഒരു ടീം പ്രീക്വാര്‍ട്ടറില്‍ എത്തും. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ നടക്കുന്ന 37 അംഗ ഫിഫ കൗണ്‍സില്‍ യോഗത്തിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കും.

ടീമുകളുടെ എണ്ണം ഉയര്‍ത്തുന്നതോടെ ഏഷ്യ അടക്കമുള്ള കോണ്‍ഫെഡറേഷനുകള്‍ക്ക് കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ കഴിയും. നിലവില്‍ നാല് ടീമുകളാണ് ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ നിന്ന് നേരിട്ട് യോഗ്യത നേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *