തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പ പദ്ധതിയായ പട്ടികവര്‍ഗ സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതിലേക്കു എല്ലാ ജില്ലകളിലെയും പട്ടികവര്‍ഗത്തില്‍പ്പെട്ട സംരംഭകത്വ ഗുണമുള്ള യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒന്നര ലക്ഷം രൂപയാണ് പദ്ധതി തുക. വായ്പാ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷംകൊണ്ട് തിരിച്ചടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
